മേപ്പയ്യൂർ: അരിക്കുളം കൃഷിഭവനും ഗ്രാമപഞ്ചായത്തും ചേർന്ന് തിരുവാതിര ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാധ ഉദ്ഘാടനം ചെയ്തു. കർഷകർക്ക് ആവശ്യമായ തെങ്ങ്, കവുങ്ങ്, മറ്റു ഫലവൃക്ഷങ്ങളുടെ തൈകൾ എന്നിവയുമുണ്ടായിരുന്നു. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി വഴിയായി സൗജന്യമായി പച്ചക്കറി തൈകളും വിതരണം ചെയ്തു. വൈസ് പ്രസിഡൻറ് വി.എം. ഉണ്ണി അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ജ്യോതി സംസാരിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച തിരുവാതിര ഞാറ്റുവേല ചന്ത പഞ്ചായത്ത് പ്രസിഡൻറ് സി. രാധ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.