വിതരണത്തിന്​ ആവശ്യമായ മണ്ണെണ്ണ ലഭിക്കണം -റേഷൻ ഡീലേഴ്​സ്​

കോഴിക്കോട്: മഴക്കാലത്ത് റേഷൻ കട വഴി ഒരു ലിറ്റർ മണ്ണെണ്ണ ഓരോ കാർഡിനും നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണെങ്കി ലും വിതരണത്തിന് ആവശ്യമായ മണ്ണെണ്ണ ലഭിച്ചിട്ടില്ലെന്ന് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. സംസ്ഥാനത്തെ പല ജില്ലകളിലും 60 മുതൽ 80 ശതമാനത്തോളം മെണ്ണണ്ണ മാത്രമേ വിതരണത്തിന് ലഭിച്ചിട്ടുള്ളൂ. അതിനാൽ പ്രഖ്യാപിച്ച മുഴുവൻ മണ്ണെണ്ണയും കാർഡുടമകൾക്ക് നൽകാനാകില്ല. ഇ-പോസ് മെഷീനിൽ ഒരു ലിറ്റർ വിതരണത്തിന് കാണിക്കുന്നുണ്ടെങ്കിലും ഇത് കുറച്ച് നൽകിയാൽ കാർഡുടമകളും വ്യാപാരികളും തമ്മിൽ പ്രശ്നത്തിന് കാരണമാകും. പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെ ചില താലൂക്കുകളിൽ മാത്രമാണ് മണ്ണെണ്ണ മുഴുവനായും നൽകിയിട്ടുള്ളത്. തൃശൂരിൽ 60 ശതമാനം മണ്ണെണ്ണയാണ് നൽകിയിരിക്കുന്നത്. മറ്റ് ജില്ലകളിലും മുഴുവനായി ലഭിച്ചിട്ടില്ലെന്നും അസോസിയേഷൻ ആരോപിച്ചു. എ.എ.വൈ കാർഡുടമകൾക്ക് നൽകാനുള്ള പഞ്ചസാര പലപ്പോഴും തികച്ചും ലഭിക്കാറില്ല. അറുപതും എഴുപതും എ.എ.വൈ കാർഡുകളുള്ള കടകളിൽ 50 കിലോ പഞ്ചസാരയാണ് നൽകുന്നത്. കാർഡിൻെറ എണ്ണത്തിനനുസരിച്ച് ഓരോ കടകളിലേക്കുമുള്ള പഞ്ചസാര നൽകണമെന്നും റേഷൻ ഡീലേഴ്സ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.