ജില്ലയിൽ നിപ വൈറസ് ബാധയില്ല - വയനാട്ടുകാരുടെ പരിശോധന ഫലം നെഗറ്റിവ്

മാനന്തവാടി: കോഴിക്കോട്, മലപ്പുറം ജില്ലകളെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ആശങ്കകൾക്കിടെ വയനാടിന് ശുഭവാർത്ത. കഴിഞ്ഞദിവസം സംശയത്തി​​​െൻറ അടിസ്ഥാനത്തിൽ പുൽപള്ളി, കേണിച്ചിറ സ്വദേശികളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ നെഗറ്റിവാണെന്ന് സ്ഥിരീകരിച്ചു. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഇരുവർക്കും നിപ ബാധയില്ലെന്ന് കണ്ടെത്തിയത്. ജില്ലയിൽ നിപ ബാധയുണ്ടെന്ന തരത്തിൽ രണ്ടു ദിവസമായി നവമാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങളുണ്ടായിരുന്നു. കേണിച്ചിറ സ്വദേശി അർബുദരോഗത്തെ തുടർന്ന് കഴിഞ്ഞദിവസം മരിച്ചിരുന്നു. താഴമുണ്ട ഉള്ളറാട്ട് കോളനിയിലെ ചാത്തിയാണ് (60) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരിക്കെ നിപ വൈറസ് ബാധയുണ്ടായെന്ന് സംശയിച്ചാണ് സാമ്പിളെടുത്തത്. നിപയുടെ ചെറിയ അംശം ഉണ്ടെങ്കിൽ പോലും ഫലം പോസിറ്റിവാകുമായിരുന്നു. നെഗറ്റിവായതിനാൽ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ചാത്തിയുടെ വീട്ടുകാർ, ആശുപത്രിയിലെത്തിച്ചവർ, ആംബുലൻസ് ൈഡ്രവർ, ചികിത്സിച്ച കേണിച്ചിറ ആശുപത്രിയിലെ ജീവനക്കാർ എന്നിവരൊക്കെ ഏതാനും ദിവസംകൂടി നിരീക്ഷണത്തിലായിരിക്കും. നിപ ബാധിച്ചാൽ അഞ്ച് മുതൽ 10 ദിവസത്തിനകമാണ് ലക്ഷണങ്ങൾ കാണിക്കുക. ചിലപ്പോൾ ഒരുമാസം വരെയാകാനും സാധ്യതയുണ്ടെന്ന് കേണിച്ചിറ സി.എച്ച്.സി അധികൃതർ പറഞ്ഞു. പുൽപള്ളി മുള്ളൻകൊല്ലി ഭാഗത്തുനിന്ന് അയച്ച സാമ്പിളും നെഗറ്റിവാണ്. അതിനിടെ, പനമരത്തുനിന്ന് പനി ബാധിച്ച് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗി പേരാമ്പ്രയിൽനിന്ന് വന്നതാണെന്ന് അറിയിച്ചത് ആശങ്കക്കിടയാക്കി. ഇയാളുടെ സാമ്പിളും പരിശോധനക്കയച്ചു. കൂടുതൽ അന്വേഷണത്തിൽ ഇയാൾ പേരാമ്പ്ര, മലപ്പുറം എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെയാണ് ആശങ്ക നീങ്ങിയത്. പ്രതിരോധ പ്രവർത്തനങ്ങൾ വരുംദിവസങ്ങളിലും തുടരും. ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.
Tags:    
News Summary - Nipah not affected in wayanad - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.