വെങ്ങളത്ത്​ വീടുകൾക്കും പ്രതിഷേധ പ്രകടനത്തിനും നേരെ ആക്രമണം

ഗ്രാമപഞ്ചായത്ത് മെംബർമാരായ കുനിയിൽ ശശി, എടവനക്കണ്ടി ഷബീർ എന്നിവർക്ക് പരിക്കേറ്റു കൊയിലാണ്ടി: ഉപതെരഞ്ഞെടുപ്പിനു പിന്നാലെ വെങ്ങളത്ത് ആക്രമണം. വീടുകൾക്കു നേരെയും പ്രതിഷേധ പ്രകടനത്തിനുനേരെയും ആക്രമണം നടന്നു. യു.ഡി.എഫ് പ്രവർത്തകരുടെ വീടുകൾക്കുനേരെ സ്ഫോടകവസ്തുക്കൾ എറിഞ്ഞു. വീടുകൾക്കു മുന്നിലെ ചെടിച്ചട്ടികൾ തകർത്തു. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതി​​െൻറ ആഹ്ലാദപ്രകടനത്തിനു ശേഷമായിരുന്നു ആക്രമണമെന്ന് യു.ഡി.എഫ് വൃത്തങ്ങൾ പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി പടിഞ്ഞാറകളമുള്ളതിൽ മിഥുൻ, പടന്നയിൽ ബാലൻ, ഉൗത്തേളി രാജശേഖരൻ എന്നിവരുടെ വീടുകൾക്കുനേരെയാണ് ആക്രമണം. സംഭവത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകുന്നേരം യു.ഡി.എഫ് നടത്തിയ പ്രകടനത്തിനുനേരെയും ആക്രമണം നടന്നു. ഗ്രാമപഞ്ചായത്ത് മെംബർമാരായ കുനിയിൽ ശശി, എടവനക്കണ്ടി ഷബീർ എന്നിവർക്ക് പരിക്കേറ്റു. കോൺഗ്രസി​​െൻറ കൊടിമരവും നശിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, റഷീദ് വെങ്ങളം, വി. സുധാകരൻ, രാജേഷ് കീഴരിയൂർ, വിജയൻ കണ്ണഞ്ചേരി എന്നിവർ സംഭവത്തിൽ പ്രതിഷേധിച്ചു. വെങ്ങളം അങ്ങാടിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് മോഹനൻ നമ്പാട്ട്, എൻ.പി. മൊയ്തീൻകോയ, ഷാജി േതാേട്ടാളി, മനോജ് വെങ്ങളം, ഷഫീർ, എ.പി. അബൂബക്കർ എന്നിവർ നേതൃത്വം നൽകി. Photo: Rajasekharan house.jpg വെങ്ങളത്ത് അക്രമിക്കപ്പെട്ട ഉൗത്തോളി രാജശേഖര​​െൻറ വീട്
Tags:    
News Summary - koyiland vengalam attack byelection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.