കൊയിലാണ്ടി: കോടതി സമുച്ചയത്തിനു കവാടവും ചുറ്റുമതിലും ഉയരുന്നു. കെ. ദാസന് എം.എല്‍. എയുടെ ആസ്തിവികസന നിധിയില്‍ നിന്നു 22 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. ദേശീയപാതയില്‍ നിന്ന് ഒരു മീറ്റര്‍ പുറകോട്ട് നീക്കിയാണ് ചുറ്റുമതിലും കവാടവും നിര്‍മിക്കുക. സ്ഥലം വി ട്ടുനല്കുന്നതിനുള്ള അനുമതി ഹൈകോടതിയില്‍ നിന്നു കഴിഞ്ഞ ദിവസം ലഭിച്ചു. ഇതോടൊപ്പം മതിലിനോട് ചേര്‍ന്നു നില്ക്കുന്ന വക്കീല്‍ ക്ലാര്‍ക്ക് മുറിയുടെ ചെറിയ ഭാഗം പഴയ ബസ്റ്റാന്‍ഡ് ഭാഗത്ത് നടപ്പാക്കുന്ന ഗതാഗത പരിഷ്കരണത്തിെൻറ ഭാഗമായി വീതി കൂട്ടേണ്ടതിനാൽ പൊളിച്ചു നീക്കും.
200 വര്‍ഷത്തിലധികം പഴക്കമുള്ള കൊയിലാണ്ടി കോടതിയുടെ പൗരാണികമായ പ്രൗഡി നിലനിര്‍ത്തും വിധമാണ് കവാടം രൂപകല്പന ചെയ്തിട്ടുള്ളത്. ഉൗരാളുങ്കൽ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണ കരാര്‍. കോടതിയുടെ ദ്വൈശതാബ്ദി വാര്‍ഷിക സ്മരണാര്‍ഥം നേരത്തെ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച പണം ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിൽ മോേട്ടാർ ആക്സിഡൻറ്സ് ക്ലെയിംസ് ട്രൈബ്യൂണൽ (എം.എ.സി.ടി) ആരംഭിക്കാന്‍ ഹൈകോടതി അനുമതി നല്‍കിയിട്ടുണ്ട്.
നിലവില്‍ കോഴിക്കോടും വടകരയിലുമാണ് എം.എ.സി.ടി കോടതിയുള്ളത്. ദേശീയപാതയിലടക്കം നിരവധി വാഹന അപടകങ്ങള്‍ നടക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് വടകരയിലും കോഴിക്കോടും വാഹന അപകട നഷ്ടപരിഹാരം തേടി പോകേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ആവശ്യമായ ജീവനക്കാരെ നിയമിച്ച് എത്രയും വേഗം കോടതി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബാര്‍ അസോസിയേഷന് ഭാരവാഹികള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നിയമ മന്ത്രി, മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെ കണ്ടു കത്തു നല്കി. ആവശ്യമായ ജീവനക്കാരെ ലഭിച്ചാൽ എം.എ.സി.ടി കോടതി ആരംഭിക്കാൻ കഴിയുമെന്ന് കെ. ദാസൻ എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.