കോഴിക്കോട്: സാങ്കേതിക ഉപകരണങ്ങളുടെ ദൗര്‍ലഭ്യം മൂലം ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്കായി ഹിമായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂനിറ്റ് 'കൂട്ടുകാര്‍ക്ക് പഠനക്കൂട്' പദ്ധതിക്ക് രൂപം നല്‍കി. പദ്ധതിയുടെ ഭാഗമായി പള്ളിക്കണ്ടി ഗവ. എല്‍.പി. സ്‌കൂള്‍ പ്രൈമറി തലം വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ പഠനത്തിവാശ്യമായ സൗകര്യങ്ങളൊരുക്കി. ഹിമായത്ത് സ്‌കൂളിലെ തന്നെ പഠനസൗകര്യം ഇല്ലാതിരുന്ന വിദ്യാര്‍ഥികള്‍ക്കായി 22 ടി.വിയും ആറ് സ്മാര്‍ട് ഫോണുകളും എന്‍.എസ്.എസ് 'സ്മാര്‍ട് ചലഞ്ചിലൂടെ' സമാഹരിച്ച് നല്‍കിയിരുന്നു. ഉദ്ഘാടനം ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. നിര്‍വഹിച്ചു. പള്ളിക്കണ്ടി സ്‌കൂള്‍ പ്രധാനാധ്യാപിക സുകേശിനി, ഹിമായത്ത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.പി. മുഹമ്മദ് ബഷീര്‍, ഫിറോസ് മൂപ്പന്‍, ഷാജി ക്രൈഫ്, ഷഫീഖ് മാസ്റ്റര്‍, അബ്ദുല്‍ സലാം, ഫൈസല്‍ പള്ളിക്കണ്ടി, അനില്‍ കുമാര്‍, ടി.പി. ഷീജ, വിജിത, ടി.ടി. ബിനു എന്നിവര്‍ സംബന്ധിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ സര്‍ഷാര്‍ അലി, വളൻറിയര്‍ ലീഡര്‍ അബ്ദുല്ല, ആയിശ നദ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.