പഠനത്തിനൊപ്പം കൃഷിയും; ഹിസാ​െൻറ വീട്ടുവളപ്പിൽ പച്ചക്കറി മുതൽ ഫലവൃക്ഷങ്ങൾ വരെ

പഠനത്തിനൊപ്പം കൃഷിയും; ഹിസാൻെറ വീട്ടുവളപ്പിൽ പച്ചക്കറി മുതൽ ഫലവൃക്ഷങ്ങൾ വരെ കൊടിയത്തൂർ: വീടിനോട് ചേർന്ന മണ്ണിൽ പഴങ്ങളും പച്ചക്കറികളും നട്ട് പിടിപ്പിച്ച് പൊന്നു വിളിയിക്കുകയാണ് ഹിസാൻ മുഹമ്മദ് എന്ന കുട്ടി കർഷകൻ. പി. ടി. എം. ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായ ഹിസാൻ വീടിനോട് ചേർന്ന് കൃഷിയിടത്തിൽ മുന്തിരിയും ചോളവും പപ്പായയും റംബുട്ടാനും വിവിധ പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. ചെറുപ്പത്തിൽ തന്നെ കൃഷിയോട് താൽപര്യമുള്ള ഹിസാന് വീട്ടുകാരുടെയും അയൽവാസിയായ കർഷകൻ അബ്ദുവിൻെറയും പിന്തുണയുമുണ്ട്. വിവിധ പച്ചക്കറികളായ മത്തനും കുമ്പളവും പയറും കോവക്കക്കും പുറമെ കപ്പയും മഞ്ഞളും ഇഞ്ചിയും ഈ13 സൻെറിൽ വിളയിക്കുന്നുണ്ട്. ഇരുപതോളം പ്രാവുകളും നാല് ഫാൻസി കോഴികളും വീട്ടു ടെറസിൽ വളർത്തുന്നുമുണ്ട്. പാഴൂർ മുഹമ്മദ് കുട്ടി ,ജസീല ദമ്പതികളുടെ മകനാണ് ഹിസാൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.