KC LEAD സാംസ്​കാരിക കേന്ദ്രം തുറന്നു; ശാന്തിനഗറിലെ കുട്ടികൾക്ക്​ പഠിക്കാനായി

കോഴിക്കോട്: വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിയിൽ ഒരുങ്ങിയ സാംസ്കാരിക കേന്ദ്രം ഉദ്ഘാടനത്തിന് മുേമ്പ കുട്ടികൾക്കായി തുറന്നു. ശാന്തിനഗറിലെ 340 ഓളം വീടുകളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനമൊരുക്കാനാണ് കേന്ദ്രം തുറന്നത്. എ.പ്രദീപ് കുമാർ എം.എൽ.എയുടെ മണ്ഡലം വികസന പദ്ധതിയുടെ ഭാഗമായി 1.40 കോടി രൂപ ചെലവിൽ പണിത ആംഫി തിയറ്ററും ലൈബ്രറിയും മറ്റുമടങ്ങിയ കെട്ടിടം പണി 80 ശതമാനം തീർന്നിട്ടുണ്ട്. കോവിഡ് മുൻകരുതലിൽ സ്കൂളുകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിലാണ് കെട്ടിടം ഓൺലൈൻ പഠനകേന്ദ്രമായി മാറിയത്. കോളനിയിലെ 50 ഓളം കുട്ടികൾക്ക് ഇനി കേന്ദ്രത്തിൽ ഓൺലൈൻ പഠനം നടത്താം. ഇതിനായി നൽകിയ ടെലിവിഷനും ഇരിപ്പിട സംവിധാനവും എ.പ്രദീപ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ആശ ശശാങ്കൻ സ്വാഗതം പറഞ്ഞു. ഡി.ഡി.ഇ വി.പി.മിനി അധ്യക്ഷത വഹിച്ചു. സർവ ശിക്ഷാ അഭിയാൻ ജില്ല പ്രോജക്ട് ഓഫിസർ എ.കെ.അബ്ദുൽ ഹക്കീം, എ.ഇ.ഒ മനോജ്,സി.കെ.അനീഷ്,വി.ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. ആംഫി തിയറ്ററിനും ലൈബ്രറിക്കും ഒപ്പം കമ്പ്യൂട്ടർ മുറിയും ശുചിമുറിയും ഷട്ടിൽ കോർട്ടും ഉദ്യാനവും ഒരുങ്ങും. വിവിധ പഴച്ചെടികൾ നട്ടുവളർത്തി ലാൻഡ് സ്േകപിങ് നടത്തും. ലോക്ഡൗൺ കഴിഞ്ഞ് ഉദ്ഘാടനം നടത്താനാണ് തീരുമാനം. കോളനിയിൽ പല വീടുകളിലും ടി.വി ഉണ്ടെങ്കിലും ഒന്നിൽ കൂടുതൽ കുട്ടികളുള്ള വീടുകളിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും ഒന്നിച്ചിരുന്ന് പഠിക്കുന്നതിൻെറ ഗുണം ഉപയോഗപ്പെടുത്താനുമാണ് പുതിയ സംവിധാനം. പടങ്ങൾ pk
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.