മലബാര്‍ കാന്‍സര്‍ സെൻറർ വികസനത്തിന്​ 562.245 കോടി

മലബാര്‍ കാന്‍സര്‍ സൻെറർ വികസനത്തിന് 562.245 കോടി തലശ്ശേരി: മലബാര്‍ കാന്‍സര്‍ സൻെററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒങ്കോളജിക്കല്‍ സയന്‍സ് ആൻഡ് റിസര്‍ച് സൻെററാക്കി മാറ്റുന്നതി‍ൻെറ ഭാഗമായുള്ള വികസനത്തിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പി‍ൻെറ 562.245 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇൗ തുക വിനിയോഗിച്ച് ഗവേഷണത്തിനും പഠനസൗകര്യത്തിനുമായി ഒരുക്കുന്ന പുതിയ കെട്ടിടത്തില്‍ 450 കിടക്കകളും 10 ഓപറേഷന്‍ തിയറ്ററുകളും ഇരുപതോളം മജ്ജ മാറ്റിവെക്കല്‍ യൂനിറ്റുകളും നിര്‍മിക്കും. വിവിധ പഠനഗവേഷണ വിഭാഗങ്ങൾ, ഓഡിറ്റോറിയം, ലൈബ്രറി എന്നിവയും ലഭ്യമാക്കും. കിഫ്ബി വഴി നടപ്പാക്കുന്ന പ്രവൃത്തികളുടെ നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ വാപ്‌കോസ് ലിമിറ്റഡിനെയാണ് സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി) ആയി നിയമിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.