പെരിങ്ങത്തൂർ: ഓൺലൈൻ പഠനത്തിന് സൗകര്യം ഒരുക്കിക്കൊണ്ട് 2007ലെ ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വാട്സ്ആപ് കൂട്ടായ്മ ചൊക്ലി മുസ്ലിം എൽ.പി സ്കൂളിലെ കുട്ടികൾക്കുവേണ്ടി ടി.വി നൽകി. സ്കൂൾ മാനേജർ ഫർഹാദ്, ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാകേഷ്, ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസിൻെറ പ്രവർത്തകൻ സാജിദ് ചൊക്ലി, ബി.ആർ.സി ട്രെയിനർ പി. സാജു, ചൊക്ലി ബി.പി.ഒ സി.പി. ഷാജി, ചൊക്ലി മുസ്ലിം എൽ.പി സ്കൂളിലെ അധ്യാപികയായ ദിൻശ, ഇസ്മായിൽ, നിയാസ്, പ്രിയങ്ക, നബീൽ എന്നിവരുടെ നേതൃത്വത്തിലാണ് നടത്തിയത്. പെരിങ്ങത്തൂർ മുസ്ലിം എൽ.പി സ്കൂൾ വിദ്യാർഥിക്കായി പാനൂർ നഗരസഭാ കൗൺസിലർ ഉമൈസ തിരുവമ്പാടി ടെലിവിഷൻ വിതരണം ചെയ്തു. പ്രധാനാധ്യാപകൻ ബിജോയ് അണിയാരം അധ്യക്ഷത വഹിച്ചു. കെ.പി.മുഹമ്മദ് സാദിഖ്, കെ.പ്രേമലത, സി. സയീറ എന്നിവർ സംസാരിച്ചു. (foto _ pgr- tv - (foto must) ഓൺലൈൻ പഠനം സുഗമമാക്കാനായി പാനൂർ നഗരസഭാംഗം ഉമൈസ തിരുവമ്പാടി പെരിങ്ങത്തൂർ എം.എൽ.പി സ്കൂൾ വിദ്യാർഥിക്കായുള്ള ടി.വി. കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.