മുതുവാട്ട് നാഗകാളി ക്ഷേത്രപരിസരത്തെ മരങ്ങള്‍ നശിപ്പിച്ച നിലയില്‍

ചേളന്നൂര്‍: മുതുവാട്ടുതാഴം മുതുവാട്ട് നാഗകാളി ക്ഷേത്ര പരിസരത്തെ മരങ്ങള്‍ കീടനാശിനിയോ മറ്റോ ഉപയോഗിച്ച് ഉണക്കി നശിപ്പിച്ചനിലയില്‍. ഒട്ടേറെ ജീവജാലങ്ങളുടെ ആവാസകേന്ദ്രവും പ്രദേശത്തെ ജൈവ ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന സര്‍പ്പക്കാവും നാഗക്കോട്ടയുമുള്ള ക്ഷേത്രത്തിലെ മരങ്ങളാണ് നശിപ്പിച്ചത്. പ്ലാവ്, തേക്ക് എന്നിവയും മറ്റ് നാട്ട് മരങ്ങളുള്‍പ്പെടെ താഴ്വേരിനോട് ചേര്‍ന്ന് ദ്വാരമുണ്ടാക്കിയ നിലയിലാണ്. വീര്യംകൂടിയ രാസപഥാര്‍ഥങ്ങളോ മറ്റോ ഉപയോഗിച്ചാണ് മരങ്ങള്‍ ഉണക്കിയതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസമാണ് മരങ്ങള്‍ ഉണങ്ങി തുടങ്ങുന്നത് ക്ഷേത്ര ഭാരവാഹികളുടെ ശ്രദ്ധയിൽപെടുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരങ്ങളുടെ വേരിനു സമീപത്തായി ദ്വാരങ്ങള്‍ കണ്ടത്. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡൻറ് ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കാക്കൂര്‍ പൊലീസും പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല, സ്ഥിരം സമിതി ചെയര്‍മാന്‍ പി. ഇസ്മായില്‍, പഞ്ചായത്തംഗം ഷിനീന മലയില്‍ എന്നിവരും ക്ഷേത്രത്തിലെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.