എരഞ്ഞോളി 'എൻ ഗ്രാമം' ആപ്ലിക്കേഷനിൽ

തലശ്ശേരി: എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ കിലയുടെ സഹകരണത്തോടെ 'എൻ ഗ്രാമം' എന്ന മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചു. അടിയന്തര പ്രാധാന്യമുള്ള കാർഷിക അനുബന്ധ പ്രോജക്ടുകളിൽ ഗുണഭോക്താക്കളുടെ അപേക്ഷകൾക്ക് നവീനമാർഗങ്ങൾ അവലംബിക്കാമെന്ന ഏപ്രിൽ 29ലെ സർക്കാർ ഉത്തരവ് അടിസ്ഥാനപ്പെടുത്തിയാണിത്. പഞ്ചായത്തിലെ ഏതൊരാൾക്കും ആപ്പിൽ രജിസ്റ്റർ ചെയ്യാം. പദ്ധതി തിരഞ്ഞെടുത്താൽ ഈ വർഷം പഞ്ചായത്ത് അംഗീകരിച്ച കാർഷിക, മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും കാണാം. അതി‍ൻെറ വിവരങ്ങളും അർഹത, മുൻഗണന മാനദണ്ഡങ്ങൾ വായിച്ചു യോജിച്ചതെന്ന് തോന്നിയാൽ അപേക്ഷിക്കാം. അപേക്ഷയുടെ തൽസ്ഥിതിയും ആപ്പിൽ കാണാൻ സാധിക്കും. ഇതേസമയം ഗ്രാമപഞ്ചായത്ത് ഓഫിസിലിരുന്ന് ഉദ്യോഗസ്ഥർക്ക് എത്ര അപേക്ഷകൾ ഓരോ പദ്ധതിയിലും വാർഡ് അടിസ്ഥാനത്തിൽ വന്നെന്ന് അറിയാനും ക്രോഡീകരിച്ച് ഡൗൺലോഡ് ചെയ്യാനും സാധിക്കും. കോവിഡ് കാലത്ത് വീടുകളിൽ അവശ്യസാധനങ്ങൾ എത്തിക്കാൻ സഹായിച്ച 'ചങ്ങായി' ആപ്പി‍ൻെറ അണിയറ ശിൽപികളായ കില കോഓഡിനേറ്റർ ഡോ. അനൂപ നാരായണൻ, അസ്‌ലം മോച്ചേരി, അവിനാഷ് ചന്ദ്രൻ എന്നിവർ ചേർന്നാണ് 'എൻ ഗ്രാമം' ആപ്പും തയാറാക്കിയത്. എ.എൻ. ഷംസീർ എം.എൽ.എ ആപ്ലിക്കേഷൻ പൊതുജനങ്ങൾക്കായി സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. മാത്യു, വൈസ് പ്രസിഡൻറ് ഫസീല ഫാറൂഖ്, കില ഫാക്കൽറ്റി ഡോ. അനൂപ നാരായണൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി.വി. സൂരജ്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.പി. പ്രഹീദ്, ആപ്പ് നിർമിച്ച അസ്ലം, അവിനാഷ് എന്നിവർ പങ്കെടുത്തു. പടം......TLY ERANHOLI APP................ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് 'എൻ ഗ്രാമം' ആപ്ലിക്കേഷൻ എ.എൻ. ഷംസീർ എം.എൽ.എ പൊതുജനങ്ങൾക്കായി സമർപ്പിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.