ചേളന്നൂർ: തെരുവുനായ് കടിച്ച് ഗുരുതര പരിക്കേറ്റ് മാസങ്ങളായി ചികിത്സയിൽ കഴിയുന്ന ആദ്യകാല സേവാദൾ ജില്ല കോഓഡിനേറ്റർ എട്ടേരണ്ടിൽ ചക്കുര് ഇന്ദിരയെ വീട്ടിലെത്തി ആദരിച്ച് ജവഹർ ബാലവേദി പ്രവർത്തകർ. ഇന്ദിരക്ക് ധനസഹായവും കൈമാറി. വാർഡ് മെംബറും ജവഹർ ബാലവേദി രക്ഷാധികാരിയുമായ വി.എം.ഷാനി വീട്ടിലെത്തി ധനസഹായ തുക കൈമാറി. ചാച്ചാജിയുടെ പുസ്തകങ്ങൾ സേവാദൾ ജില്ല െസക്രട്ടറി എൻ.പി. ബിജു സമ്മാനിച്ചു. ജവഹർ ബാലജനവേദി സെക്രട്ടറി ശ്രീക്കുട്ടൻ പുതുക്കുടി, വൈസ് പ്രസിഡൻറ് ടി.വി. ശഹദാദു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.