കുറ്റ്യാടി: തൂണേരിയിലെ കോവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് കുറ്റ്യാടിയിലെ മാർക്കറ്റും അടച്ചു. വ്യാഴാഴ്ച രാത്രി ൈവകിയാണ് കുറ്റ്യാടിയിലെ മാർക്കറ്റുകൂടി ഉൾപ്പെടുത്തി കലക്ടറുടെ ഉത്തരവ് വന്നതെന്നും അതിനാൽ രാവിലെതന്നെ മാർക്കറ്റ് പ്രവർത്തിക്കേെണ്ടന്ന് തീരുമാനിച്ചതായും യൂനിയൻ ഭാരവാഹികൾ പറഞ്ഞു. അതിനിടെ കോവിഡ് സ്ഥീരികരിച്ച വ്യാപാരി കുറ്റ്യാടിയിൽ വന്നിട്ടില്ലെന്നും അയാളുടെ അനുജനും ഡ്രൈവറുമാണ് മത്സ്യവുമായി വന്നതെന്നുമാണ് തൊഴിലാളികൾ പറയുന്നത്. കഴിഞ്ഞ 19നാണ് കുറ്റ്യാടിയിലെ മാർക്കറ്റിൽ അയാൾ എത്തിയതെന്ന് അതിനു ശേഷം വന്നിട്ടില്ലെന്നും കുറ്റ്യാടി ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. അതിനിടെ കുറ്റ്യാടി ചെറുപുഴ പാലത്തിനടുത്തുള്ള മത്സ്യസ്റ്റാളും അടക്കാൻ നിർദേശിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. കുറ്റ്യാടി കെണ്ടയ്ൻമൻെറ് സോണിൽ ഉൾപ്പെടുത്തിയതറിയാതെ തുറന്ന കടകൾ രാവിലെ പൊലീസ് അടപ്പിച്ചു. പല കടകളും രാവിലെ നേരത്തെതന്നെ തുറന്നിരുന്നു. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറക്കാൻ അനുവദിച്ചത്. ഇൗ കടകൾ വൈകീട്ട് അഞ്ചിന് അടക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.