കോവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി

പയ്യന്നൂർ: കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി പരിയാരം ഗവ. ആയുർവേദ കോളജിന് ടി.വി. രാജേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 44 ലക്ഷം രൂപയുടെ പ്രതിരോധ ഉപകരണങ്ങൾ കൈമാറി. കോളജിൽ ടി.വി. രാജേഷ് എം.എൽ.എ പ്രിൻസിപ്പൽ ഡോ.ഹരികൃഷ്ണൻ തിരുമംഗലത്തിന് കൈമാറി. ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ.കെ.എൻ. അജിത്ത് കുമാർ, ആർ.എം.ഒ ഡോ. ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പ്രിൻസിപ്പലിൻെറ ചേംബറിൽ എച്ച്.എൽ.എൽ പ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവരും അധ്യാപക അനധ്യാപക പ്രതിനിധികളും പങ്കെടുക്കുന്ന വികസന ചർച്ചയും നടക്കുമെന്ന് എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.