എ.ഐ.വൈ.എഫ് ബിരിയാണി ഫെസ്​റ്റ്​

കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിന് എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി ബിരിയാണി ഫെസ്റ്റ് നടത്തി. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ജില്ല എക്സിക്യൂട്ടിവ് അംഗം മെഹസീന സലീമിന് ബിരിയാണി നൽകി ഉദ്ഘാടനം ചെയ്തു. കോവിഡ് വ്യാപനത്തെ തുടർന്ന് ദുരിതത്തിലായ ജനജീവിതത്തെ സാധാരണ നിലയിലെത്തിക്കാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സഹായമെന്ന നിലയിലാണ് ബിരിയാണി ചലഞ്ച് ഏറ്റെടുത്തത്. ആറായിരം ബിരിയാണിയാണ് ഓർഡർ പ്രകാരം വിതരണം ചെയ്തത്. കെ.വി. രജീഷ്, എം.സി. സജീഷ്, കെ.ആർ. ചന്ദ്രകാന്ത് തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.