കൊടിയത്തൂർ:_വെൽഫെയർ പാർട്ടിയുടെ വെൽഫെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം വാർഡിലെ ഒരു വീട് പുനർനിർമിക്കുന്നു. ചേന്ദമംഗല്ലൂർ, ഗോതമ്പ് റോഡ്, ഓമശ്ശേരി ഭാഗങ്ങളിലായി നേരത്തെ ഭവനങ്ങൾ നിർമിച്ചിട്ടുണ്ട്. അപകടാവസ്ഥയിലായ വീട് പൊളിച്ചുനീക്കൽ പ്രവൃത്തി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നു. റഫീഖ് കുറ്റിയോട്ട്, വി.കെ. അബ്ദുസത്താർ, ജാഫർ പുതുക്കുടി, ജ്യോതി ബസു, ഷംസുദ്ദീൻ ചെറുവാടി, ഷറഫു, കെ.ഇ. ജമാൽ, ഹമീദ് കൊടിയത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.