പ്രതിഷേധ നിൽപ് സമരം

ഇരിട്ടി: ജനങ്ങൾ ദുരിതം പേറുമ്പോഴും സംസ്ഥാന സർക്കാർ പബ്ലിസിറ്റിക്ക് പിറകെയെന്ന് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. എൽ.ഡി.എഫ് ഗവൺമൻെറിൻെറ ദുർഭരണത്തിലും അഴിമതിയിലും പ്രതിഷേധിച്ച് നാലാം വാർഷിക ദിനത്തിൽ ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ഓഫിസിനു മുന്നിൽ സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡൻറ് സമീർ പുന്നാട്, കെ. സുമേഷ് കുമാർ, ആർ.കെ. മോഹൻദാസ്, ഹംസ നാരോൻ, പ്രേമാനന്ദൻ, റാഷിദ് പുന്നാട്, പി.വി. സുധീഷ്, ജയിംസ് കടമ്പുംചിറ, വി. ഷിജു തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.