മട്ടന്നൂരില്‍ സ്ഥാപനങ്ങള്‍ തുറന്നു; പൊലീസ് അടപ്പിച്ചു

മട്ടന്നൂര്‍: നഗരസഭ സെക്രട്ടറിയുടെ നിര്‍ദേശങ്ങളില്‍ സൂചിപ്പിക്കാത്ത സ്ഥാപനങ്ങള്‍ വ്യാഴാഴ്ച മട്ടന്നൂരില്‍ തുറന്നതോടെ പൊലീസെത്തി അടപ്പിച്ചു. വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍, മൊബൈല്‍ ഷോപ്പുകള്‍ തുടങ്ങിയവയാണ് പൊലീസ് അടപ്പിച്ചത്. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് വ്യാഴാഴ്ച മുതല്‍ ചില സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് നഗരസഭ വൈസ്‌ ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു. വ്യാപാരി നേതാക്കളും ഇതുസംബന്ധിച്ച് സൂചന നല്‍കിയിരുന്നു. എന്നാല്‍, നിയന്ത്രിത ദിവസങ്ങളില്‍ നിയന്ത്രിത സ്ഥാപനങ്ങൾ തുറക്കുന്നതിനു മാത്രമാണ് അനുമതിയുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. നഗരസഭ സെക്രട്ടറിയുടെ നിർദേശപ്രകാരം വാര്‍ഡ് 28 ഒഴികെ ലോക്ഡൗണ്‍ മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ തുറന്നുപ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍ ഇവയാണ്: ഹാര്‍ഡ്‌വെയര്‍, സ്റ്റീല്‍, പെയിൻറ്, സിമൻറ്, മാര്‍ബിള്‍, ഇലക്ട്രോണിക്‌സ്, കണ്ണട, ഫാന്‍സി, ഫൂട്ട്‌വെയര്‍, പ്ലംബിങ് (ബുധന്‍, ശനി ദിവസങ്ങളില്‍), റബര്‍, മലഞ്ചരക്ക്, വര്‍ക്ഷോപ്, ഫിനാന്‍സ്, ഫര്‍ണിച്ചര്‍, പാത്രം, ടാര്‍പ്പായ, കയര്‍ (ചൊവ്വ, വ്യാഴം), മൊബൈല്‍, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍, സ്‌റ്റേഷനറി, ബുക്ക്സ്റ്റാള്‍ (തിങ്കള്‍, വെള്ളി), കാര്‍ഷിക നഴ്‌സറി, അനുബന്ധ ഉപകരണങ്ങള്‍ (ഞായര്‍ ഒഴികെ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.