പ്രതിരോധ ഹോമിയോ മരുന്നു​ വിതരണം

പയ്യന്നൂർ: കോവിഡ് പ്രതിരോധ ഹോമിയോ മരുന്നുകൾ പയ്യന്നൂർ പൗരസമിതി പയ്യന്നൂർ പൊലീസിന് വിതരണം ചെയ്തു. പൊലീസ് സ്റ്റേഷനിൽ ഹോമിയോ ഡോ. ദീപു മരുന്നുകളുടെ കിറ്റ് സർക്കിൾ ഇൻസ്പെക്ടർക്ക് നൽകി ഉദ്ഘാടനം ചെയ്തു. കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി.വി. രവീന്ദ്രൻ നായനാർ, വി.പി. കൃഷ്ണ പൊതുവാൾ, എം.ടി.പി. ഹാജി, ജയരാജൻ എന്നിവർ സാസാരിച്ചു. എൻ.കെ. ഭാസ്കരൻ സ്വാഗതം പറഞ്ഞു. അനുസ്മരിച്ചു പയ്യന്നൂർ: കോൺഗ്രസ് നേതാവ് കെ.വി.സി അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം എം.കെ. രാഘവൻ എം.പി നിർവഹിച്ചു. കെ.പി. കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രസംഗം നടത്തി. കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി. അരവിന്ദാക്ഷൻ, എം.പി. വേലായുധൻ, ടി. കരുണാകരൻ, പി. അബൂബക്കർ, ടി.വി. ഗംഗാധരൻ, രാധാകൃഷ്ണൻ നായർ, കെ.വി. ഭാസ്കരൻ, ടി. കുഞ്ഞികൃഷ്ണൻ, തങ്കമ്മ വേലായുധൻ, പി. ലളിത ടീച്ചർ, സി.ടി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സുധാകരൻ സ്വാഗതവും എം.പി. കൃഷ്ണദാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.