പ്രവാസിക്കും ഇതരസംസ്ഥാനത്തുനിന്ന്​ എത്തിയവർക്കും കോവിഡ്

കണ്ണൂർ: ഗൾഫിൽനിന്നെത്തിയ പ്രവാസിയും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ നാലുപേരും അടക്കം ജില്ലയിൽ അഞ്ചുപേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. മേയ് 12ന് ദുബൈയില്‍നിന്നുള്ള എ.ഐ 814 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ പന്ന്യന്നൂര്‍ സ്വദേശിയായ 23കാരനാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മേയ് ഒമ്പതിന് മുംബൈയില്‍നിന്നെത്തിയ മേക്കുന്ന് സ്വദേശിയായ 24കാരന്‍, ചൊക്ലി സ്വദേശികളായ 48കാരൻ, 40കാരി, 13ന് അഹ്മദാബാദില്‍ നിന്നെത്തിയ മയ്യില്‍ സ്വദേശിയായ 45കാരന്‍ എന്നിവരാണ് കോവിഡ് ബാധിച്ച മറ്റുള്ളവര്‍. മേയ് 17നാണ് വിവിധ ആശുപത്രികളിൽ ഇവര്‍ സ്രവ പരിശോധനക്ക് വിധേയരായത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 131 ആയി. ഇതില്‍ 118 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിൽ 14 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടുതൽ പേര്‍ വരും ദിവസങ്ങളിൽ ജില്ലയില്‍ എത്തുന്നതിനാല്‍ വലിയ വെല്ലുവിളിയാണ് ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും നേരിടുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ആരോഗ്യ പ്രവർത്തകക്ക് രോഗം ബാധിച്ചതും ആശങ്കക്കിടയാക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് അഞ്ചരക്കണ്ടി ജില്ല കോവിഡ് ട്രീറ്റ്മൻെറ് സൻെററിലേക്ക് മാറ്റിയ പ്രവാസികളായ തലശ്ശേരി, കാസര്‍കോട് സ്വദേശികളുടെ പരിശോധന ഫലം ചൊവ്വാഴ്ച ലഭിച്ചില്ല. ഞായറാഴ്ച എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലെത്തിയ ഇവരുടെ സാമ്പിളുകൾ പരിശോധനക്കായി തിങ്കളാഴ്ചയാണ് ശേഖരിച്ചത്. പരിശോധന ഫലം ബുധനാഴ്ച ലഭിക്കും. നിലവില്‍ 6323 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 24 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മൻെറ് സൻെററിൽ 14 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നാലുപേരും കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ 11 പേരും വീടുകളില്‍ 6270 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍നിന്നും 4958 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 4860 എണ്ണത്തിൻെറ ഫലം ലഭ്യമായി. 4608 എണ്ണത്തിൻെറ ഫലം നെഗറ്റിവാണ്. 98 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.