തലശ്ശേരി: ലോക്ഡൗണിൽ സർക്കാർ ഇളവ് നൽകിയതോടെ നഗരത്തിൽ തിരേക്കറി. ആളുകളേക്കാൾ വാഹനബാഹുല്യം ഏറിയതോടെ നിയന്ത്രിക്കാൻ കൂടുതൽ പൊലീസും രംഗത്തിറങ്ങി. ചൊവ്വാഴ്ച രാവിലെ മുതൽ നഗരത്തിൽ തിരക്കായിരുന്നു. ഇതിനിടെ, ശുചീകരണത്തിൻെറ മറവിൽ ചില സ്ഥാപനങ്ങളിൽ വിൽപന നടത്താനുള്ള നീക്കം പൊലീസ് ഇടപെട്ട് ഇല്ലാതാക്കി. തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സ് പരിസരം, ട്രാഫിക് യൂനിറ്റ് കവല, ഒ.വി. റോഡ്, പുതിയ ബസ് സ്റ്റാൻഡ് പരിസരം, ലോഗൻസ് റോഡ് എന്നിവിടങ്ങളിലെ ഭൂരിഭാഗം കടക്കാരും രാവിലെ മുതൽ തുറന്ന് ഉൽപന്നങ്ങൾ പുറത്ത് ഡിസ്േപ്ല ചെയ്തിരുന്നു. ചില കടകളിൽ ആളുകൾ കയറി സാധനങ്ങൾ വാങ്ങാനും തുടങ്ങി. ഇതോടെയാണ് എസ്.െഎ ബിനുമോഹൻെറ നേതൃത്വത്തിൽ പൊലീസ് രംഗത്തിറങ്ങിയത്. കടകൾ ശുചീകരിക്കാൻ വേണ്ടി മാത്രമേ സർക്കാർ ചൊവ്വാഴ്ച അനുമതി നൽകിയിട്ടുള്ളൂവെന്നും ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ കേസെടുക്കുമെന്നും പൊലീസ്, കടയുടമകൾക്ക് മുന്നറിയിപ്പ് നൽകി. തുറന്നുവെച്ച കടകൾ ഷട്ടർ പകുതി താഴ്ത്തി ശുചീകരണത്തിനായി പൊലീസ് അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.