കേയി സാഹിബ് സ്കോളർഷിപ് 25 വിദ്യാർഥികൾക്ക്

തലശ്ശേരി: മദ്റസ യൂസുഫിയ ട്രസ്റ്റി‍‍ൻെറ ആഭിമുഖ്യത്തിലുളള നൽകാൻ ട്രസ്റ്റ് യോഗം തീരുമാനിച്ചു. വിവിധ കോളജുകളിൽ പഠിക്കുന്ന തലശ്ശേരി മണ്ഡലത്തിലെ 12 ഡിഗ്രി വിദ്യാർഥികൾക്കും ആറ് പി.ജി വിദ്യാർഥികൾക്കും ഏഴ് പ്രഫഷനൽ കോഴ്സ് വിദ്യാർഥികൾക്കുമാണ് സ്കോളർഷിപ് നൽകുക. യോഗത്തിൽ ട്രസ്റ്റിമാരായ പി.പി. അബൂബക്കർ ഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ, എം. ഫൈസൽ ഹാജി, എം. സൈഫുദ്ദീൻ, ആസാദ്, സി. ഇഖ്ബാൽ എന്നിവർ സംബന്ധിച്ചു. ഹുദവി കോഴ്‌സ്: പ്രവേശനം 31 വരെ തലശ്ശേരി: തലശ്ശേരി ദാറുസ്സലാം ഇസ്ലാമിക് അക്കാദമിയിലേക്കുള്ള സെക്കൻഡറി പ്രവേശനം അപേക്ഷ തീയതി മേയ് 31 വരെ നീട്ടി. സമസ്തയുടെ അഞ്ചാം ക്ലാസ് പാസായവരോ ഈ വര്‍ഷത്തെ പൊതുപരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തവരോ ആയ മേയ് 13ന് 12 വയസ്സ് കവിയാത്ത ആൺകുട്ടികള്‍ക്ക് അപേക്ഷിക്കാം. ഫോൺ: 8086556584, 9809114923.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.