തലശ്ശേരി: കോവിഡുമായി ബന്ധപ്പെടുത്തി ലോകാവസാനത്തിൻെറ നാളുകളാണെന്ന് പ്രവാചകൻ പറഞ്ഞതായി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് ജനങ്ങളിൽ ഭീതിവിതച്ച് ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്നും ഇനിയും അത്തരം വാർത്തകൾ സമൂഹത്തിൽ പടർത്താൻ സാധ്യതയുണ്ടെന്നും ഇത്തരക്കാരെ തിരിച്ചറിയണമെന്നും കെ.എൻ.എം തലശ്ശേരി മണ്ഡലം സെക്രേട്ടറിയറ്റ് അറിയിച്ചു. ക്വാറൻറീൻ കാലയളവിൽ പ്രവാസികൾക്കായി മുഴപ്പിലങ്ങാട് യൂനിറ്റിലെ ദയാനഗർ മസ്ജിദ് ഭാഗം സർക്കാറിന് വിട്ടുകൊടുത്തു. റമദാൻ കിറ്റ്, ഫിത്ർ സകാത് എന്നിവ യൂനിറ്റ് അടിസ്ഥാനത്തിൽ സംഘടിപ്പിക്കാനും വിതരണം ചെയ്യാനും തീരുമാനിച്ചു. ഒാൺലൈൻ സെക്രേട്ടറിയറ്റ് മീറ്റിങ് ഡോ. അബ്ദുൽ റഹ്മാൻ കൊളത്തായി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഫൈസൽ ദയാനഗർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.പി. അബ്ദുൽ ഖാദർ, ഫസൽ സ്വദേശി, സി.ഒ.ടി. മുഹമ്മദ് അക്രം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.