തലശ്ശേരി: തലശ്ശേരി എം.ഇ.എസ് സ്കൂളിൽ പുനരധിവസിപ്പിച്ച അന്തേവാസികളെ കെ. മുരളീധരൻ എം.പി സന്ദർശിച്ചു. ക്യാമ്പിന് നേതൃത്വം നൽകുന്ന അത്താഴക്കൂട്ടം സാരഥി ഷാംറീസ് ബേക്കർ, സഹായമെത്തിക്കുന്ന ജനമൈത്രി പൊലീസ്, വിവിധ സന്നദ്ധസംഘടനകൾ എന്നിവരെ എം.പി അനുേമാദിച്ചു. ഇത്തരം കൂട്ടായ്മകൾ തലശ്ശേരിയുടെ സാംസ്‌കാരിക പാരമ്പര്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പിലുള്ള അന്തേവാസികൾക്ക് 50 ദിവസം മാരത്തൺ ട്രെയിനിങ് നൽകിയ സി.സി. ബസന്തിനെ അനുമോദിച്ചു. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.ബി.സി ഗ്രൂപ് ചെയർമാൻ മുഹമ്മദ് മദനി വിശിഷ്ടാതിഥിയായി. ക്യാമ്പിലും പരിസരങ്ങളിലും അന്തേവാസികൾ ഒരുക്കിയ പൂന്തോട്ടങ്ങളും കൃഷിയും കെ. മുരളീധരൻ എം.പി സന്ദർശിച്ചു. കോർപറേറ്റ് കമ്പനികളുടെ സി.എസ്.ആർ ഫണ്ടുകൾ ഉപയോഗിച്ച് ഇത്തരം പുനരധിവാസ കേന്ദ്രങ്ങൾ ജില്ല അടിസ്ഥാനത്തിൽ സർക്കാർ നിയന്ത്രണത്തോടെ സ്ഥിരം സംവിധാനമായി തുടങ്ങുകയാണെങ്കിൽ അതിന് പൂർണ പിന്തുണ നൽകാമെന്ന് മുഹമ്മദ് മദനി അധികൃതർക്ക് ഉറപ്പുനൽകി. ക്യാമ്പിലെ അന്തേവാസികൾക്കായി ഫുട്വെയർ അസോസിയേഷൻ ഭാരവാഹികൾ സ്പോൺസർ ചെയ്ത പാദരക്ഷകൾ എം.എൽ.എക്ക് കൈമാറി. ഷാംറീസ് ബേക്കർ സ്വാഗതവും വാർഡ് കൗൺസിലർ എൻ. അജേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.