പ്രതിഷേധ കൂട്ടായ്​മ

മാഹി: ഇ.പി.എഫ് പെൻഷൻകാർ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധ കൂട്ടായ്മ നടത്തി. ഇ.പി.എഫ് പെൻഷൻകാരോടുള്ള കേന്ദ്ര ഗവ. അവഗണന അവസാനിപ്പിക്കുക, കോവിഡ് കാലത്ത് 5,000 രൂപയോ മൂന്ന് മാസത്തെ പെൻഷനോ അനുവദിക്കുക, ഇ.പി.എഫ് പെൻഷൻകാരെ പട്ടിണിക്കിടുന്ന കേന്ദ്ര ഗവ. നയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. എസ്.കെ. വിജയൻ, എം. ശ്രീജയൻ, കെ. സുരേന്ദ്രൻ, കെ. ബാലൻ, ടി.പി. ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.