വടക്കെ പൊയിലൂരിൽ അഞ്ചുപേർക്ക് ഭ്രാന്തൻ നായുടെ കടിയേറ്റു

പാനൂർ: . പൂവ്വത്താമ്മൽ ജാനു (60), ചക്കിട്ട കണ്ടിയിൽ ഭാസ്കരൻ (45), പറമ്പഞ്ചേരിയിൽ കുമാരൻ (66), മയിലാടിച്ചാലിൽ രാജീവൻ (49), മൂക്കോത്ത് സുകുമാരൻ (58) എന്നിവർക്കാണ് കടിയേറ്റത്. പ്രഭാത സവാരിക്കിടയിലാണ് കുമാരന് കടിയേറ്റത്. വീട്ടുമുറ്റത്ത് വെച്ചാണ് ജാനുവിനെ പേപ്പട്ടി കടിച്ചത്. ജാനുവിനെ സന്ദർശിക്കാൻ വന്ന അവസരത്തിലാണ് മറ്റുള്ളവർക്ക് കടിയേറ്റത്. ഭ്രാന്തൻ പൂച്ച സ്പർശിച്ചതിനെ തുടർന്ന് പേ വിഷം ഏൽക്കാതിരിക്കാനുള്ള ചികിത്സയിലുള്ളയാളാണ് രാജീവൻ. പേപ്പട്ടിയെ തല്ലിക്കൊന്നെങ്കിലും നാട്ടുകാർ ഭീതിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.