പുന്നോൽ മഹല്ല് ഫിത്​ർ സകാത്ത് കമ്മിറ്റി

തലശ്ശേരി: പുന്നോൽ മഹല്ല് ഫിത്ർ സകാത്ത് കമ്മിറ്റി യോഗം തണൽ ഫൗണ്ടേഷൻ ചെയർമാൻ പി.എം. അബ്ദുൽ നാസിറി‍ൻെറ അധ്യക്ഷതയിൽ ചേർന്നു. മഹല്ലിലെ അർഹരായ കുടുംബങ്ങൾക്ക് നേരിയരി വിതരണം ചെയ്യും. ഒരാൾക്ക് 200 രൂപ വിഹിതം നിശ്ചയിച്ചു. പുഴുക്കലരി മാത്രം നൽകാൻ കഴിയുന്നവരിൽനിന്ന് ഒരാൾക്ക് 100 രൂപ ശേഖരിക്കും. ഈ അരി ഉത്തരേന്ത്യയിലെ പട്ടിണിപ്പാവങ്ങൾക്കിടയിൽ 'വിഷൻ 2026' പദ്ധതി മുഖേന വിതരണം ചെയ്യും. ലോക്ഡൗണായതിനാൽ പതിവുപോലെ വീടുകളിൽ ചെന്ന് ഫിത്ർ ശേഖരണം ഇത്തവണ ഉണ്ടാവില്ല. പകരം തണൽ ഓഫിസിൽ നേരിട്ട് ശേഖരിക്കും. പുന്നോൽ സർവിസ് കോ ഓപറേറ്റിവ് ബാങ്കിലെ അക്കൗണ്ട് മുഖേനയും കലക്ഷൻ സ്വീകരിക്കും. അക്കൗണ്ട് നമ്പർ PNLS0101110011620, IFSC: ICIC0000104. ഫോൺ: 9947111795, 9605854366, 9037050047. യോഗത്തിൽ കെ.പി. മുഹമ്മദ്‌ റിയാസ്, ടി. ഹനീഫ, പി.കെ. നൗഷാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.