തലശ്ശേരിയിലെ കടകൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും

തലശ്ശേരി: മുനിസിപ്പൽ പരിധിയിലുള്ള മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ബുധനാഴ്ച മുതൽ തുറക്കാൻ തീരുമാനം. രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയാണ് പ്രവർത്തന സമയം. ഷോപ്പിങ് കോംപ്ലക്സുകളിലെ സ്ഥാപനങ്ങളിൽ ഒരു ദിവസം 50 ശതമാനവും അടുത്ത ദിവസം അടുത്ത 50 ശതമാനവും കടകൾ മാത്രമായി തുറന്നു പ്രവർത്തിക്കേണ്ടതാണ്. ചില്ലറ മാർക്കറ്റിലെ മത്സ്യവിൽപന രാവിലെ ഏഴു മുതൽ വൈകീട്ട് മൂന്നു വരെയും മത്സ്യം മൊത്തക്കച്ചവടം രാവിലെ മൂന്നു മുതൽ രാവിലെ ആറു വരെയും പച്ചക്കറി ചില്ലറ വിൽപന രാവിലെ ഏഴു മുതൽ വൈകീട്ട് മൂന്നു വരെയുമായിരിക്കും. നിബന്ധനകൾ കർശനമായും പാലിക്കണം. സ്ഥാപനങ്ങളിൽ ഉപഭോക്താക്കളുടെ ഉപയോഗത്തിനായി സാനിറ്റൈസർ സൂക്ഷിക്കണം. ഒരേസമയം, കൂടുതൽ ആളുകളെ സ്ഥാപനത്തിനകത്ത് പ്രവേശിപ്പിക്കാൻ പാടില്ല. എയർകണ്ടീഷൻ ഉപയോഗിക്കരുത്. സ്റ്റാഫുകളുടെ എണ്ണം പരമാവധി കുറക്കണം. സുരക്ഷിതമായ അകലം പാലിക്കണം. മാസ്ക്, ഗ്ലൗസ് എന്നിവ ധരിച്ചിരിക്കണം. ഡ്രസുകൾ, പാദരക്ഷകൾ എന്നിവ ട്രയൽ നോക്കാൻ അനുവദിക്കരുത്. സ്ഥാപനങ്ങൾ പൊലീസി‍ൻെറ നിരീക്ഷണത്തിലായിരിക്കും. വിപരീതമായി പ്രവർത്തിച്ചാൽ നിയമ നടപടി നേരിടേണ്ടി വരും. ഷോപ്പിങ് മാളുകൾക്ക് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയില്ല. എ.എൻ. ഷംസീർ എം.എൽ.എ, സബ് കലക്ടർ ആസിഫ് കെ. യൂസഫ്, മുനിസിപ്പൽ ചെയർമാൻ സി.കെ. രമേശൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ വ്യാപാരി സംഘടന നേതാക്കളായ വി.കെ. ജവാദ് അഹമ്മദ്, സി.പി.എം. നൗഫൽ, സാക്കിർ കാത്താണ്ടി, ടി. ഇസ്മയിൽ, സി.സി. വർഗീസ്, എ.കെ. സക്കറിയ, റഫീഖ് കാത്താണ്ടി, ഇല്യാസ് ചാത്താടി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.