കുറ്റിക്കാട്ടൂർ: നാടിൻെറ മുന്നേറ്റത്തിന് കാരണക്കാരായ പ്രവാസികളോട് ഭരണാധികാരികൾ കോവിഡ് കാലഘട്ടത്തില്‍ അനീതി കാണിക്കുകയാണെന്ന് ദലിത് ലീഗ് സംസ്ഥാന പ്രസിഡൻറും മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ യു.സി. രാമന്‍ ആരോപിച്ചു. നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ആരംഭിച്ച 'കൂടെ' കാമ്പയിനിൻെറ ഭാഗമായി പ്രവാസി കുടുംബങ്ങള്‍ക്കുള്ള സഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് ഒ.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് കെ. മൂസ മൗലവി, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ.എം.എ. റഷീദ്, നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ. ജാഫര്‍ സാദിഖ്, മുസ്ലിം ലീഗ് പന്തീരാങ്കാവ് മേഖല ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി, ഖത്തര്‍ കെ.എം.സി.സി നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ബഷീര്‍ മണക്കടവ്, സെക്രട്ടറി സിദ്ദീഖ് പന്തീര്‍പാടം, റിയാസ് മലയമ്മ, നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ കുഞ്ഞിമരക്കാര്‍, എം.പി. അബ്ദുല്‍ സലീം, കെ.പി. സൈഫുദ്ദീന്‍, യു.എ. ഗഫൂര്‍, ടി.പി.എം. സാദിഖ്, ഇ.എം. സിറാജ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.