ദുരിതാശ്വാസ നിധിയിലേക്ക് സ്വർണക്കമ്മൽ ഊരിനൽകി രണ്ടാം ക്ലാസുകാരി

ഫറോക്ക്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വർണക്കമ്മൽ ഊരിനൽകി രണ്ടാം ക്ലാസുകാരി. ഫണ്ട് ശേഖരണത്തിന് വീടുകളിൽ കയറി തേങ്ങ സമാഹരിക്കാനെത്തിയ എ.ഐ.വൈ.എഫ് പ്രവർത്തകർക്കാണ് കൊളത്തറ കളത്തിൽ അജ്മലിൻെറയും സൈനബയുടെയും മകളായ ഏഴു വയസ്സുകാരി ഹൈറ സ്വർണക്കമ്മൽ നൽകിയത്. കൊളത്തറ ആത്മവിദ്യാസംഘം സ്കൂൾ വിദ്യാർഥിനിയാണ്. ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന് കരുത്തേകാനുള്ള ഫണ്ട് സമാഹരണത്തിന് ഗാന്ധിജി വടകരയിൽ വന്നപ്പോൾ കൗമുദി എന്ന കൊച്ചുബാലിക ആഭരണങ്ങൾ ഊരിനൽകിയ കഥ അധ്യാപകരിൽനിന്ന് കേട്ടതാണ് ഹൈറക്ക് പ്രചോദനമായത്. താൽപര്യം വിദേശത്തുള്ള പിതാവിനെ ഫോണിലൂടെ അറിയിച്ചപ്പോൾ അദ്ദേഹം മകളുടെ ആഗ്രഹത്തോടൊപ്പം നിൽക്കുകയായിരുന്നു. ഹൈറയിൽനിന്ന് മണ്ഡലം സെക്രട്ടറി റിയാസ് അഹമ്മദ് ആഭരണം ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡൻറ് അക്ഷയ് മുണ്ടേങ്ങോട്ട്, കെ.എസ്. വിഷ്ണു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.