മദ്യ വിൽപനക്കുള്ള ആപ്​ അന്തിമ ഘട്ടത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിൽപനക്കുള്ള ആപ്ലിക്കേഷൻ തയാറാക്കുന്ന ജോലികൾ അന്തിമ ഘട്ടത്തിൽ. കൊച്ചിയിലെ സ്റ്റാർട്ടപ് കമ്പനി വികസിപ്പിച്ച ആപ്പിന് ഗൂഗിൾ ആപ് സ്റ്റോർ അനുമതി ലഭിച്ചാൽ ഉടൻ പരീക്ഷണ അടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങും. സ്മാർട്ട് ഫോണിലും സാധാരണ മൊബൈൽ ഫോണിലും രണ്ടു തരം സംവിധാനമാണ് ഓൺലൈൻ മദ്യ വിതരണത്തിന് ഒരുക്കുന്നത്. കൊച്ചി കടവന്ത്രയിലെ ഫെയർ കോഡ് ടെക്നോളജീസ് വികസിപ്പിച്ച മൊബൈൽ ആപ് വഴിയാണ് ഓൺലൈൻ മദ്യ വിതരണം ആലോചിക്കുന്നത്. സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട്ലറ്റുകളുടെയും 500 ലേറെ ബാറുകളുടെയും 225 ബിയർ പാർലറുകളുടെയും വിശദാംശങ്ങളാണ് ആപ്പിൽ സജ്ജമാക്കുന്നത്. എന്നാൽ, ഇതിന് അനുമതി നൽകുന്ന കാര്യത്തിൽ ഗൂഗിളിൻെറ അന്തിമാനുമതി ലഭിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.