കേന്ദ്ര പാക്കേജ്​: പ്രയോജനമേറെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക്​

കോട്ടയം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കാർഷിക ഉത്തേജക പാക്കേജിൻെറ പ്രയോജനമേറെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക്. റബർ അടക്കം കടുത്ത പ്രതിസന്ധി നേരിടുന്ന കേരളത്തിലെ നാണ്യവിളകളുടെ സംരക്ഷണത്തിന് ഉത്തേജക പദ്ധതിയിലൂടെ കാര്യമായൊന്നും ലഭിക്കില്ലെന്ന് റബർ ബോർഡ് വൃത്തങ്ങൾ പറയുന്നു. കേരളത്തിൽ ഇപ്പോൾ റബർ പുതുകൃഷി കാര്യമായി നടക്കുന്നില്ല. കേരളത്തിൽ റബർ കൃഷി പൂർണമാണെന്നാണ് കേന്ദ്രത്തിൻെറയും റിപ്പോർട്ട്. അതുകൊണ്ടുതന്നെ പാക്കേജിൽ പ്രഖ്യാപിച്ച മുഴുവൻ തുകയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഒഴുകുമെന്ന് ബോർഡ് വിലയിരുത്തുന്നു. അവിടെയും റബർ കൃഷി നടത്തിപ്പിൻെറ ചുമതല ബോർഡിനാണെങ്കിലും വിലയിടിവിൽ നട്ടംതിരിയുന്ന കേരളത്തിലെ കർഷകരെ എങ്ങനെ സഹായിക്കാനാകുമെന്ന ആശങ്ക ബോർഡ് ഉന്നതർ തള്ളുന്നില്ല. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പലപദ്ധതിയും വീണ്ടും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബജറ്റിൽ ബോർഡിന് അനുവദിച്ച തുക ലഭിക്കാത്ത സ്ഥിതിയുമുണ്ട്. 221 കോടിയായിരുന്നു ബജറ്റ് വിഹിതം. ലോക്ഡൗണിൻെറ പശ്ചാത്തലത്തിൽ ബജറ്റ് പുതുക്കിയ ശേഷമാകും ഇനി ഫണ്ട് അനുവദിക്കുക. ഫലത്തിൽ റബർ ബോർഡും സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനിടെയാണ് കാർഷിക പാക്കേജ് പൂർണമായും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി കേന്ദ്രം പ്രഖ്യാപിച്ചതും. കേരളത്തിൽ റബർ സംഭരണംപോലും ഭാഗികമാണ്. ലാെറ്റക്സ് സംഭരിക്കുന്നുണ്ടെങ്കിലും പ്രയോജനം ചെറുകിട കർഷകർക്ക് ലഭിക്കാത്ത സ്ഥിതിയാണ്. കാർഷിക വായ്പക്ക് അനുവദിച്ച െമാറട്ടോറിയത്തിൻെറ ഫലമെങ്കിലും ലഭ്യമാക്കാൻ നടപടി വേണമെന്നാണ് കേരളത്തിലെ കർഷകരുടെ ആവശ്യം. ഇതുസംബന്ധിച്ച് റബർ ബോർഡ് സമർപ്പിച്ച പദ്ധതി ഇപ്പോഴും കേന്ദ്രവാണിജ്യ മന്ത്രാലയത്തിൽ ചുവപ്പുനാടയിലാണ്. സി.എ.എം. കരീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.