കുറവിലങ്ങാട്: കാണക്കാരി സ്വദേശിയെ കൊലപ്പെടുത്തിയ ശേഷം 24 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി പൊലീസ് പിടിയിൽ. കുറുമുള്ളൂർ കുറ്റിപ്പറമ്പിൽ ദേവസ്യയുടെ മകൻ വർക്കിയാണ് (57) നാട്ടിൽ എത്തിയപ്പോൾ പിടിയിലായത്. 1996 ആഗസ്റ്റ് 23ന് രാത്രി ഒമ്പതോടെ കാണക്കാരി അമ്മിണിശേരി ബെന്നിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. വ്യക്തി വൈരാഗ്യം മൂലം രാത്രി ബെന്നി വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള കലുങ്കിനു സമീപം ഒളിച്ചിരുന്ന പ്രതി ആയുധം ഉപയോഗിച്ച് വെട്ടിവീഴ്ത്തിയ ശേഷം സമീപത്തെ പാടശേഖരത്തിലെ കുളത്തിൽ കല്ലും തടിയും ഉപയോഗിച്ച് കെട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിനുശേഷം തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഏഴു മാസംമുമ്പ് കണ്ണൂർ രാജപുരത്ത് എത്തി. അവിടെനിന്ന് കഴിഞ്ഞ ദിവസമാണ് കുറുമുള്ളൂരിൽ എത്തിയത്. ഇയാൾ നാട്ടിൽ എത്തിയതറിഞ്ഞ ബെന്നിയുടെ ബന്ധു കോട്ടയം നാർകോട്ടിക് ഡിവൈ.എസ്.പി വിനോദ് പിള്ളയെ അറിയിച്ചതിനെ തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.