അഴിമതി: രണ്ട്​ മുൻ മേജർ ജനറലുമാർക്കെതിരെ കേസ്​

ന്യൂഡൽഹി: 2002ലെ സർവേ ഓഫ് ഇന്ത്യ ഗ്രൂപ് സി, ഡി പരീക്ഷകളിൽ അഴിമതി നടത്തിയതായ പരാതിയിൽ രണ്ട് മുൻ മേജർ ജനറലുമാർക്കെതിരെ സി.ബി.ഐ കേസെടുത്തു. 2002ൽ സർവേ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയിരുന്ന ബ്രിഗേഡിയർ എം.വി. ഭട്ട്, ഡെപ്യൂട്ടി സർവേയർ ജനറൽ എം.കെ. ബാബാജി റാവു എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഗ്രൂപ് സി, ഡി ഡിപ്പാർട്മൻെറൽ പരീക്ഷകളിൽ വിജയിച്ചവരെ പരാജയപ്പെടുത്തുകയും തോറ്റവരെ ജയിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ഇതിലൂടെ 44 പേർക്ക് അനധികൃതമായി നിയമനം ലഭിച്ചു. ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ വിജിലൻസ് ഓഫിസർ നൽകിയ പരാതിയിൽ രണ്ടു വർഷം പ്രാഥമികാേന്വഷണം നടത്തിയശേഷമാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.