കോഴിക്കോട് ജില്ലയിൽ കടകൾ ഏഴ് മണി വരെ പ്രവർത്തിക്കാൻ അനുമതി കോഴിക്കോട്: ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവൃത്തി സമയം പുതുക്കി കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതു പ്രകാരം ജില്ലയിലെ കടകൾക്ക് രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ പ്രവർത്തിക്കാം. ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം വൈകീട്ട് അഞ്ച് വരെയായിരുന്നു ജില്ലയിലെ കടകൾക്ക് പ്രവർത്തനാനുമതി. കോഴിക്കോട് റെഡ്സോൺ ആയതിനാലാണ് പ്രവൃത്തിസമയം ദീർഘിപ്പിച്ച് സർക്കാർ അനുമതിയുണ്ടായിട്ടും കോഴിക്കോട്ട് അഞ്ചു മണിക്ക് ശേഷം കടതുറക്കാൻ അനുവദിക്കാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.