ഒാർഡിനറിയാണെങ്കിലും പ്രതിദിനം ഒാടുക 5.5 ലക്ഷം കിലോമീറ്റർ

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവിനെതുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഭാഗികമായാണ് സർവിസ് ആരംഭിക്കുന്നതെങ്കിലും പ്രതിദിനം ഒാടുക 5.5 ലക്ഷം കിലോമീറ്റർ. രാവിലെ എഴുമുതല്‍ 11 വരെ തിരക്കുള്ള പാതകളില്‍ തുടര്‍ച്ചയായി ബസുകളുണ്ടാകും. ഇതുകഴിഞ്ഞാല്‍ ബസുകളുടെ എണ്ണം കുറക്കുകയും വൈകീട്ട് നാലിനുശേഷം കൂട്ടുകയും ചെയ്യും. 12 രൂപയാണ് മിനിമം നിരക്ക്. സ്വകാര്യബസുകള്‍ ഓടുന്നില്ലെങ്കില്‍ യാത്രാക്ലേശം പരിഹരിക്കാന്‍ കഴിയുന്നവിധത്തില്‍ ബസുകള്‍ വിന്യസിക്കാന്‍ ഡിപ്പോ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകളിലാകും ബസുകള്‍ ഓടിക്കുക. തിരക്കുള്ള പാതകള്‍ അനുസരിച്ച് മുന്‍ഗണാക്രമം നിശ്ചയിച്ചിട്ടുണ്ട്. കണ്ടെയ്ൻമൻെറ് സോണിലേക്കോ കണ്ടെയ്ൻമൻെറ് സോൺ കടന്നുപോകുന്നവിധത്തിലോ സർവിസ് നടത്തില്ല. ഡ്രൈവര്‍, കണ്ടക്ടര്‍ ജീവനക്കാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. ഇവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. കൂടുതല്‍ യാത്രക്കാര്‍ തള്ളിക്കയറിയാല്‍ ബസ് നിര്‍ത്തിയിടാനും പൊലീസിൻെറ സഹായം തേടാനുമാണ് നിര്‍ദേശം. ബസുകളുടെ അവസാനവട്ട അറ്റകുറ്റപ്പണി ചൊവ്വാഴ്ച പൂര്‍ത്തീകരിച്ചിരുന്നു. 50 ശതമാനത്തിലധികം ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെ ജോലിക്ക് നിയോഗിക്കാന്‍ ഡിപ്പോ മേധാവികള്‍ക്ക് അനുമതി നല്‍കി. 50 ശതമാനം മിനിസ്റ്റീരിയല്‍ ജീവനക്കാരും ജോലിക്ക് ഹാജരാകണം. ഒാരോ ജില്ലയിലും കെ.എസ്.ആർ.ടി.സി നടത്തുന്ന സർവിസുകളുടെ എണ്ണം തിരുവനന്തപുരം-499 കൊല്ലം-208 പത്തനംതിട്ട-93 ആലപ്പുഴ-122 കോട്ടയം-102 ഇടുക്കി-66 എറണാകുളം-206 തൃശൂർ-92 പാലക്കാട്-65 മലപ്പുറം-49 കോഴിക്കോട്-83 വയനാട്-97 കണ്ണൂർ-100 കാസർകോട്-68
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.