ശ്രീകണ്ഠപുരം: തിങ്കളാഴ്ച ശ്രീകണ്ഠപുരത്തെ ഭൂരിഭാഗം കടകളും തുറന്നത് വിവാദമായി. കലക്ടറുടെ ഉത്തരവ് ലംഘിച്ചാണ് പല കടകളും തുറന്നതെന്ന ആക്ഷേപം വന്നതോടെ പൊലീസ് പിൻബലത്തോടെ നഗരസഭ ഇടപെട്ട് നിരവധി കടകൾ പൂട്ടിച്ചു. എന്നാൽ, നഗരസഭയുടെയും പൊലീസിൻെറയും അനുമതിയോടെയാണ് കടകൾ തുറന്നതെന്നാണ് വ്യാപാരികളുടെ വാദം. എന്നാൽ, നവമാധ്യമങ്ങളിലൂടെ വന്ന വ്യാജസന്ദേശമാണ് പല കടകളും തുറക്കാൻ കാരണമായതത്രെ. ചില തുണിക്കടകൾ പോലും തുറന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.