കൊയിലാണ്ടി: കോവിഡ് രോഗ പശ്ചാത്തലത്തിൽ ബസുകൾ ഓട്ടം നിർത്തിയതോടെ നഗരസഭ ബസ്സ്റ്റാൻഡ് സ്വകാര്യ കാർ, ബൈക്ക് എന്നിവയുടെ പാർക്കിങ് കേന്ദ്രമായി. നഗരത്തിലെത്തുന്നവരുടെ നിരവധി വാഹനങ്ങളാണ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നത്. സാധാരണ മറ്റു വാഹനങ്ങൾക്ക് സ്റ്റാൻഡിൽ പ്രവേശനമില്ല. അംഗൻവാടിക്കു പിറകിൽ സൂക്ഷിച്ച വാഷ് കണ്ടെടുത്തു കൊയിലാണ്ടി: അംഗൻവാടിക്കു പുറകിൽ സൂക്ഷിച്ച വാഷ് കണ്ടെടുത്തു നശിപ്പിച്ചു. പെരുവട്ടൂർ പതിനാറാം വാർഡിലെ കണിയാങ്കണ്ടി വീട്ടിൽ പ്രവർത്തിക്കുന്ന അംഗൻവാടിക്കു പിന്നിലാണ് നാട്ടുകാർ 80 ലിറ്റർ വാഷ് കണ്ടെത്തിയത്. എക്സൈസ് സ്ഥലത്തെത്തി നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.