എടക്കാട്ട്​ തെരുവുനായ്​ ശല്യം രൂക്ഷം

എടക്കാട്: എടക്കാടും സമീപ പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായതോടെ ജനം ഭീതിയിലായി. കഴിഞ്ഞ ദിവസം തെരുവുനായുടെ ആക്രമണത്തിൽ മൂന്നു പേർക്ക് കടിയേറ്റു. എടക്കാട്ടെ പി.കെ. ഫസീല, അബ്ദുറഹ്മാൻ, സുമതി എന്നിവരാണ് കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഏതാനും ദിവസം മുമ്പും മൂന്നു പേർക്ക് കടിയേറ്റിരുന്നു. എടക്കാട്, ഉസ്സൻ മുക്ക്, ബീച്ച് റോഡ്, പാച്ചാക്കര, മണൽ പള്ളി ടവർ ജങ്ഷൻ എന്നിവിടങ്ങളിൽ വെച്ചാണ് തെരുവുനായുടെ ആക്രമണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.