കണ്ണൂരിൽ രണ്ടു പേർക്കുകൂടി കോവിഡ്​

കണ്ണൂർ: രണ്ടു ദിവസത്തെ ഇടവേളക്കുശേഷം കണ്ണൂരിൽ വീണ്ടും കോവിഡ്. ഞായറാഴ്ച രണ്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മേയ് ആറിന് ചെന്നൈയില്‍നിന്നെത്തിയ പാട്യം സ്വദേശിയായ 24കാരനും 13ന് മുംബൈയില്‍ നിന്നെത്തിയ മാലൂര്‍ തോലമ്പ്ര സ്വദേശിയായ 27കാരനുമാണ് പുതുതായി കോവിഡ് ബാധിച്ചത്. ഇരുവരും അഞ്ചരക്കണ്ടി ജില്ല കോവിഡ് ട്രീറ്റ്മൻെറ് സൻെററില്‍ 15ന് സ്രവപരിശോധനക്ക് വിധേയരായിരുന്നു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 123 ആയി. ഇതില്‍ 118 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ശനിയാഴ്ച ജില്ലയിൽ രണ്ടുപേർ ആശുപത്രി വിട്ടതോടെ ആദ്യ രണ്ടു ഘട്ടങ്ങളിൽ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരെല്ലാം രോഗമുക്തരായിരുന്നു. തുടർച്ചയായ പരിശോധനകളിൽ കോവിഡ് പോസിറ്റിവായി തുടർന്ന ചെറുവാഞ്ചേരി സ്വദേശിയായ 82കാരൻ 42 ദിവസത്തെ ചികിത്സക്കുശേഷം കഴിഞ്ഞദിവസം രോഗമുക്തനായത് ജില്ലയുടെ നേട്ടമായിരുന്നു. കോവിഡ് കേസുകൾ വർധിക്കുന്നതോടെ കണ്ണൂർ റെഡ് സോണിൽതെന്ന തുടരും. അനാവശ്യമായി ആളുകൾ പുറത്തിറങ്ങുന്നത് തടയാനും നിരീക്ഷണത്തിലുള്ളവരെ ശ്രദ്ധിക്കാനും പൊലീസ് പരിശോധനകൾ കർശനമായി തുടരുന്നുണ്ട്. കോവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം രണ്ടു ദിവസത്തിനിടെ ഇരട്ടിയോളം വർധിച്ചു. വ്യാഴാഴ്ച 2847 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്. ഞായറാഴ്ച ആയപ്പോഴേക്കും ഇത് 5240ൽ എത്തി. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 23 പേരും കോവിഡ് ട്രീറ്റ്മൻെറ് സൻെററില്‍ 10 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആറു പേരും കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ അഞ്ചു പേരും വീടുകളില്‍ 5196 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4816 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 4713 ഫലം വന്നു. 4467 നെഗറ്റിവാണ്. 103 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.