ആധാരമെഴുത്ത് ഓഫിസുകൾ പ്രവർത്തിക്കാൻ അനുമതി വേണം

ഇരിട്ടി: കണ്ണൂർ ജില്ലയിലെ ആധാരമെഴുത്ത് ഓഫിസുകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ആധാരമെഴുത്ത് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ മുന്നൂറ്റി അമ്പതോളം ഓഫിസുകളാണ് രണ്ടു മാസമായി പൂട്ടിക്കിടക്കുന്നത്. ചില സ്ഥലങ്ങളിൽ ഭൂരേഖകൾക്ക് നാശം വന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ആയിരത്തിലധികം ആളുകൾ ജില്ലയിൽ ഈ തൊഴിൽ ചെയ്യുന്നുണ്ട്. ടൈപ്പിസ്റ്റ് ഉൾപ്പെടെ അനുബന്ധ തൊഴിലാളികൾ വേറെയും. ഭൂമിയുടെ വില നൽകി തയാറാക്കിവെച്ച ആധാരങ്ങൾ പോലും രജിസ്റ്റർ ചെയ്തുവാങ്ങാൻ കഴിയാതെ പൊതുജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മുഖ്യമന്ത്രി, ജില്ല കലക്ടർ, സണ്ണി ജോസഫ് എം.എൽ.എ, കണ്ണൂർ ജില്ല രജിസ്ട്രാർ എന്നിവർക്ക് നിവേദനം നൽകിയതായി അസോസിയേഷൻ ജില്ല പ്രസിഡൻറ് എം.വി.രമേഷ്, ജില്ല സെക്രട്ടറി പി.എസ്.സുരേഷ് കുമാർ,ജില്ല ഉപദേശകസമിതി ചെയർമാൻ എം.പി.ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.