യുവതിക്ക് കോവിഡ്: നരിപ്പറ്റയിൽ ജാഗ്രത നിർദേശം

കക്കട്ടിൽ: വിദേശത്ത് നിന്നെത്തിയ ഗർഭിണിയായ യുവതിക്ക് കോവിഡ് –19 സ്ഥിരീകരിച്ചതോടെ നരിപ്പറ്റ പഞ്ചായത്തിൽ ജാഗ്രത നിർദേശം. ദുബൈയിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടയിൽ 12ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. സ്രവ സാമ്പിൾ പരിശോധനയിൽ പോസിറ്റിവ് ആവുകയും ചെയ്തു. ഇവരുടെ മാതാപിതാക്കളും രണ്ട് വയസ്സുള്ള കുഞ്ഞും നിരീക്ഷണത്തിലാണ്‌. ചെന്നൈയിൽ നിന്നെത്തിയ യുവാവിനെയും രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.