ഇരിട്ടി: കരനെല്‍കൃഷിയിലൂടെ തരിശുരഹിത ഗ്രാമം എന്ന ലക്ഷ്യം നേടിയ പായം ഗ്രാമപഞ്ചായത്ത് എല്ലാ വീടുകളിലും കപ്പകൃഷി ഒരുക്കിയും മുന്നേറുകയാണ്. ഗ്രാമപഞ്ചായത്ത് ഒരു വീട്ടില്‍ ഒരു ചുവട് കപ്പയെങ്കിലും എന്ന ലക്ഷ്യത്തിനായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും കപ്പകൃഷി ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് പഞ്ചായത്ത്. കൃഷിഭവനാണ് കൃഷിക്കുള്ള വിത്ത് പഞ്ചായത്തിൻെറ സഹായത്തോടെ സൗജന്യമായി നല്‍കുക. അഞ്ച് സൻെറ് ഭൂമിയുള്ളവര്‍പോലും 10 ചുവട് കപ്പയെങ്കിലും കൃഷി ചെയ്യണമെന്നാണ് പഞ്ചായത്തിൻെറ ആഹ്വാനം. നേരത്തെ 300 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി നടത്തി സംസ്ഥാന ശ്രദ്ധ നേടിയ പഞ്ചായത്തിൻെറ കപ്പ കൃഷിയും മാതൃകയാവുകയാണ്. ഭക്ഷ്യസുരക്ഷയില്‍ പ്രധാന ഘടകം എന്ന നിലയില്‍ തിരിച്ചുകൊണ്ടുവരാനാണ് സാര്‍വത്രിക കപ്പ കൃഷി എന്ന ആശയവുമായി പഞ്ചായത്ത് രംഗത്തുവന്നത്. കപ്പ കൃഷി ചെയ്യുന്നതിൻെറ ഭാഗമായുള്ള വിത്ത് നടീല്‍ ഉദ്ഘാടനം കോളിക്കടവ് പട്ടാരത്ത് പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. അശോകന്‍ നിര്‍വഹിച്ചു. വി.കെ. പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. പടം... iritty maracheeni.png പായം പഞ്ചായത്തില്‍ മരച്ചീനി കൃഷിയുടെ വിത്ത് നടീല്‍ ഉദ്ഘാടനം കോളിക്കടവില്‍ പഞ്ചായത്ത് പ്രസിഡൻറ് എന്‍.അശോകന്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.