പിതാവിനും മകനും കുത്തേറ്റു

കൊട്ടിയൂർ: കൊട്ടിയൂർ ചപ്പമല അട്ടികുളത്ത് കത്തിക്കുത്തിൽ പിതാവിനും മകനും പരിക്ക്. ചപ്പമല സ്വദേശി ചക്കാലപറമ്പിൽ സുരേന്ദ്രൻ, മകൻ അതുൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാക്കുതർക്കത്തെ തുടർന്നാണ് കത്തിക്കുത്തെന്ന് പൊലീസ് പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന അയൽവാസിയായ യുവാവ് ഇരിട്ടി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. കേളകം സി.ഐ പി.വി. രാജൻെറ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.