നിരീക്ഷണം ലംഘിച്ചാൽ റെഡ് കാര്‍ഡ്

കണ്ണൂര്‍: കോവിഡ് സമൂഹ വ്യാപനം തടയാന്‍ കണ്ണൂരില്‍ റെഡ് കാര്‍ഡുമായി പൊലീസ്. വിദേശത്തുനിന്ന് തിരികെ നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുന്നവരും നിലവില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരും കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയാല്‍ ഇനി മുതല്‍ പൊലീസ് റെഡ് കാര്‍ഡ് കാണിച്ച് അകത്താക്കും. അതിനായി ജില്ലയിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലേക്കും ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര നിർദേശം നല്‍കി. പ്രത്യേകം ചുവപ്പ് നോട്ടീസ് എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും നല്‍കി. ജനമൈത്രി പൊലീസിൻെറ കീഴിലെ സന്നദ്ധ പ്രവര്‍ത്തകരെയും കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് വാര്‍ഡ് തല സന്നദ്ധ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സന്നദ്ധ സേവന പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായവും തേടും. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരില്‍നിന്നോ വിദേശത്തുനിന്ന് വന്നവരില്‍നിന്നോ കോവിഡ് -19‍ൻെറ സമൂഹ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് ഈ രീതിയുമായി മുന്നോട്ടുപോകുന്നത്. നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന റെഡ് കാര്‍ഡില്‍ അയാള്‍ സര്‍ക്കാറിൻെറയും ആരോഗ്യ പ്രവര്‍ത്തകരുടെയും പൊലീസിൻെറയും നിര്‍ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങി കറങ്ങിനടക്കുകയാണെങ്കില്‍ 9497964143 എന്ന നമ്പറില്‍ അറിയിക്കണമെന്ന നിര്‍ദേശവും പൊലീസ് രേഖപ്പെടുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.