ബിരിയാണി വിറ്റ്​ ദുരിതാശ്വാസ നിധിയിലേക്ക് 37,170 രൂപ

പഴയങ്ങാടി: കോവിഡ് മഹാമാരിക്ക് പ്രതിരോധം തീർക്കുന്നതിന് ബിരിയാണി വിൽപന നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 37,170 രൂപ നൽകി. മാടായി ജനത ആർട്സ് ക്ലബി‍ൻെറയും ദിലീപ് കുമാർ സ്മാരക വായനശാലയുടെയും ആഭിമുഖ്യത്തിലാണ് 1500ലധികം കോഴിബിരിയാണി തയാറാക്കി വിൽപന നടത്തിയത്. വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മാടായി ജനത ക്ലബിൽ നടന്ന ചടങ്ങിൽ ടി.വി. രാജേഷ് എം.എൽ.എ തുക ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.