ചെറുപുഴ: കഴിഞ്ഞ പ്രളയകാലത്തെ മലവെള്ളപ്പാച്ചിലില്‍ മത്സ്യകൃഷിയും മീന്‍ വളര്‍ത്തുന്ന കുളവും നശിച്ച കര്‍ഷകന് നഷ്ടപരിഹാരമായി ഫിഷറീസ് വകുപ്പ് നല്‍കിയത് നാമമാത്ര തുക. 400ഓളം മീനുകൾ നശിച്ച കര്‍ഷകനാണ് ഫിഷറീസ് വകുപ്പ് 656 രൂപ നഷ്ടപരിഹാരം നല്‍കിയത്. ചെറുപുഴ കോക്കടവിലെ പാത്രപാങ്കല്‍ ജോഷിയെന്ന മത്സ്യകര്‍ഷകനാണ് ഈ ദുരനുഭവം. രണ്ട് കിലോ വരെ തൂക്കം വരുന്ന മത്സ്യങ്ങളാണ് പ്രളയത്തില്‍ നശിച്ചത്. മണ്ണുനീക്കി പ്ലാസ്റ്റിക് താര്‍പായ വിരിച്ചുണ്ടാക്കിയ കുളം കല്ലും മണ്ണും വീണ് പൂര്‍ണമായി നശിച്ചിരുന്നു. ഇതിനുമാത്രം 20000ത്തിലേറെ രൂപ ചെലവു വന്നതാണ്. വീടും കൃഷിയിടവും ഉള്‍പ്പെടുന്ന 25 സൻെറ് സ്ഥലത്ത് സമ്മിശ്ര കൃഷികള്‍ നടത്തുന്ന മാതൃകാ കര്‍ഷകരില്‍ ഒരാളാണ് ജോഷി. ഫിഷറീസ് വകുപ്പ് അധികൃതരെത്തി പരിശോധിച്ച് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് അറിയിച്ചതനുസരിച്ചാണ് അപേക്ഷ നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.