ഇരിട്ടി: മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണ്‍ ജില്ലകളില്‍നിന്ന് വരുന്നവരെ പൊതു ക്വാറൻറീന്‍ നിരീക്ഷണത്തിലും മറ്റ് സോണുകളില്‍നിന്ന് വരുന്നവരെ ഹോം ക്വാറൻറീന്‍ ചെയ്യാനും ഇരിട്ടി മേഖലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിത്തുടങ്ങി. ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരമാണ് കൂടുതല്‍ സ്ഥാപനങ്ങള്‍ കണ്ടെത്തി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡുതല മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കും. വീടുകള്‍ അടിസ്ഥാനമാക്കി നാലംഗ നിരീക്ഷണ കമ്മിറ്റി രൂപവത്കരിക്കും. ആരോഗ്യവകുപ്പ്, പൊലീസ് എന്നിവരുടെ അറിവോടെയല്ലാതെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വീടുകളില്‍ എത്തുന്നവരുടെ വിവരം യഥാസമയം വാര്‍ഡ്തല മോണിറ്ററിങ് കമ്മിറ്റി പൊലീസിനെ അറിയിക്കണം. ഇതര സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ കയറ്റി എത്തുന്ന ചരക്കുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും വിശ്രമിക്കുന്നതിനും ശൗചാലയങ്ങള്‍ ഒരുക്കാനും പ്രത്യേക സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ വ്യാപാര സ്ഥാപനങ്ങളോട് അഭ്യര്‍ഥിക്കും. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കും പ്രത്യേക പരിഗണന നല്‍കേണ്ട വിഭാഗങ്ങളില്‍പെട്ടവര്‍ക്കും ഡോക്ടര്‍മാരെ ഫോണ്‍ മുഖേന ബന്ധപ്പെടാൻ ടെലിമെഡിസിന്‍ സംവിധാനം ഒരുക്കാനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.