ലോക്​ഡൗണി​െൻറ പേരിൽ പൊലീസ്​ അതിക്രമമെന്ന്​; ഗർഭിണിയെ വഴിയിൽ തടഞ്ഞ്​ തിരിച്ചയച്ചു

ലോക്ഡൗണിൻെറ പേരിൽ പൊലീസ് അതിക്രമമെന്ന്; ഗർഭിണിയെ വഴിയിൽ തടഞ്ഞ് തിരിച്ചയച്ചു ന്യൂമാഹി: ലോക്ഡൗണി‍ൻെറ പേരിൽ ന്യൂ മാഹി മേഖലയിൽ പൊലീസ് അതിക്രമമെന്ന് പരാതി. അനുവദിക്കപ്പെട്ട ആവശ്യങ്ങൾക്ക് പുറത്തിറങ്ങിയവരെ പൊലീസ് തടഞ്ഞ് തിരിച്ചയക്കുന്നുവെന്നാണ് പരാതി. ചിലർക്ക് മർദനമേറ്റു. പലരും പൊലീസിൻെറ ആക്രോശത്തിനും ഇരയായെന്ന് പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസം പുന്നോലിൽ ആശുപത്രിയിലേക്ക് പുറപ്പെട്ട ഗർഭിണിയെ പൊലീസ് വഴിയിൽ തടഞ്ഞ് തിരിച്ചയച്ചു. ജോസ്ഗിരി ആശുപത്രിയിലേക്ക് പുറപ്പെട്ട ഗർഭിണിയെയും മാതാവിനെയും പൊലീസ് പെട്ടിപ്പാലത്ത് തടഞ്ഞു. ഗർഭിണിയാണെന്നും ആശുപത്രിയിൽ പോകുകയാണെന്നു പറഞ്ഞിട്ടും വിട്ടില്ല. ഒടുവിൽ മാതാവിനോട് വീട്ടിലേക്കു മടങ്ങാനും ഗർഭിണിയോട് ഡ്രൈവറുടെ കൂടെ ഹോസ്പിറ്റലിൽ പൊയ്ക്കൊള്ളാനുമായിരുന്നു പൊലീസിൻെറ നിർദേശം. നിവൃത്തിയില്ലാതെ മാതാവും മകളും ആശുപത്രി യാത്ര ഒഴിവാക്കി തിരിച്ചു വീട്ടിലേക്ക് മടങ്ങി. എസ്.പി ഓഫിസിൽനിന്ന് പാസ് വാങ്ങി എത്തിയവരെ മാഹി പാലത്തിൽ ന്യൂമാഹി പൊലീസ് തടഞ്ഞ് തിരിച്ചയച്ച സംഭവവും ഉണ്ടായി. ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയതിന് ന്യൂ മാഹിയിൽ പിടികൂടിയ ഏതാനും പേരെ കണ്ണൂരിലെ ക്വാറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റിയത് സംബന്ധിച്ചും പരാതിയുണ്ട്. മാറിയുടുക്കാൻ വസ്ത്രം പോലുമില്ലാതെയാണ് ഇവരെ ക്വാറൻറീൻ കേന്ദ്രത്തിലാക്കിയത്. ഇവരുടെ ദുരിതം കണ്ടറിഞ്ഞ ജില്ല ഭരണകൂടം പിന്നീട് ഇവരെ വിട്ടയക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.